തുടര്‍ച്ചയായ നാല് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയെ ആറ് വിക്കറ്റിന് തകര്‍ത്ത് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇപ്പോഴിതാ ടീമിന്റെ പ്രകടനത്തെക്കുറിച്ച് ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ പ്രതികരിച്ചിരിക്കുകയാണ്.